ഇടുക്കി ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍പ്പെട്ട തെക്കേമലയിലാണ് സെന്റ് മേരീസ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1953 ല്‍ പരിമിതമായ സൗകര്യങ്ങളോടെ ഒരു ലോവര്‍ പ്രൈമറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1962- ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ഏകദേശം 700-ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. നല്ലവരായ നാട്ടുകാരുടെയും ഉല്പതിഷ്ണുക്കളായ ഉദ്യോഗസ്ഥരുടെയും നിരന്തരപരിശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയതിനു തെളിവായി 1976-ല്‍ ഇത് ഒരു ഹൈസ്കൂളായും ഉയര്‍ന്നു. ഇക്കാലത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം 850 ആയി. 1978- ല്‍ ഒരു പൂര്‍ണ്ണ ഹൈ സ്കൂളായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മിസ്ട്രസ് റവ. സി. ഇമ്മാക്കുലേറ്റ് ആയിരുന്നു.
ചരിത്രം
സ്കൂളിന്റെ പടിപടിയായുള്ള ഉയര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഒട്ടനവധി പേരുണ്ട്. സ്കൂളിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് ശ്രീ.മൈക്കിള്‍ എ. കള്ളിവേലിയാണ്. ബാല്യകാലദശയില്‍ അതിനെ കൈപിടിച്ചു നടത്തിയ മാനേജര്‍മാരായ റവ. ഫാ. സ്റ്റനിസ്ലാവോസ് ഞള്ളിയില്‍, റവ. ഫാ.ജോര്‍ജ് പരുവനാനി, പരേതരായ റവ.ഫാ. തോമസ് കുടകശ്ശേരി റവ. ഫാ. എബ്രഹാം മുണ്ടിയാനി എന്നിവരുടെ സേവനങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. ഗതാഗതസൗകര്യങ്ങള്‍ തീരെക്കുറഞ്ഞ ഒരു മലമ്പ്രദേശത്ത് ഇത്ര മനോഹരമായ ഒരു കെട്ടിടം പണിതുയര്‍ത്താന്‍ ഇദ്ദേശവാസികള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. തങ്ങളുടെ വരുമാനത്തിന്റെ വീതാംശം നല്കിയും ആഴ്ചയില്‍ രണ്ടു പണി വീതം ശ്രമദാനമായി ചെയ്യുകയും വഴി ഈ സംരംഭത്തെ അവര്‍ വിജയിപ്പിച്ചു. സ്കൂളിന്റെ നിര്‍മാണത്തിന് 5000 രൂപാ സംഭാവന നല്കിയ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിനെയും നന്ദിപൂര്‍വ്വം സ്മരിക്കേണ്ടിയിരിക്കുന്നു.ഭൗതികസൗകര്യങ്ങള്‍
ചെങ്കുത്തായ മലനിരകള്‍ അതിരിടുന്ന ഈ പ്രദേശത്തിന്റെ പ്രത്യേകതകളെ ഒരു പരിധിവരെ അതിജീവിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഏറെക്കുറെ തൃപ്തികരമായ ഗതാഗതസൗകര്യങ്ങള്‍ ഇന്നു ലഭ്യമാണ്. ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പരിമിതികള്‍ ഈ സ്കൂളില്‍ അനുബന്ധ ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിഘാതമായിട്ടുണ്ട്. എങ്കിലും ലൈബ്രറി, റീഡിങ് റൂം, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് , എന്നിവ അതേ പരിമിതികള്‍ക്കുള്ളിലും ഈ സ്ക്കൂളില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ICT പദ്ധതിയില്‍ പെടുത്തി കൂടുതല്‍ കമ്പ്യൂട്ടറുകളും മറ്റ് സൗകര്യങ്ങളും എത്രയും വേഗം ലഭിച്ചു തുടങ്ങിയതോടെ നിലവിലുള്ള മിക്ക പരിമിതികളെയും അതിജീവിച്ചുകൊണ്ട് സ്കൂള്‍ അതിന്റെ ജൈത്രയാത്ര തുടരുകയാണ്.പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
No comments:
Post a Comment