Welcome to St.Mary's H.S Thekkemala

Welcome to St.Mary's H.S.Thekkemala

ഇന്ന് ദേശീയ ഗണിതദിനം

 32 വയസ്സുമാത്രം നീണ്ട ജീവിതത്തിനിടയില്‍ ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞന്‍-

  ശ്രീനിവാസ രാമാനുജന്റെ 125-ം  ജന്മദിനം.


                         1887 ഡിസംബര്‍ 22ന് ശ്രീനിവാസ അയ്യങ്കാരുടെയും കോമളത്തമ്മാളുടെയും മകനായി തമിഴ് നാട്ടിലെ ഈറോഡില്‍ രാമാനുജന്‍ ജനിച്ചു.സ്കൂളിലെ പ്രാധമികപഠനത്തിമനുശേഷം,
മദ്രാസ് പ്രസിഡന്‍സി കോളേജില്‍ FA(First Degree in Arts)കോഴ്സിനു ചേ൪ന്നുവെങ്കിലും ഗണിതശാസ്ത്രമല്ലാതെ മറ്റൊരു വിഷയത്തിലും താല്‍പര്യമില്ലാത്തതിനാല്‍ പഠനവിഷയങ്ങളായ ചരിത്രം,സംസ്കൃതം,ഇംഗ്ളീഷ് എന്നീ വഷയങ്ങളില്‍ വിജയിക്കാന്‍ സാധിച്ചില്ല.
                                        മദ്രാസ് പോ൪ട്ട്ട്രസ്റ്റില്‍ ക്ളാ൪ക്കായി ഔദ്യോഗികജീവിതം ആരംഭിച്ചുവെങ്കിലും കേംബ്രിഡ്ജ് സ൪വ്വകലാശാലയിലെ പ്രഫ. ജി.എച്ച്.ഹാ൪ഡിയുടെ ക്ഷണപ്രകാരം 1913ല്‍ ഇംഗ്ളണ്ടിലേക്കു യാത്ര തിരിച്ചു.
                                              ഹാ൪ഡിയും രാമാനുജനും
                                തന്റെ ഗണിതശാസ്ത ഗവേഷണ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ്
ശ്രനിവാസ രാമാനുജനെന്നാണ് ഹാ൪ഡി അഭിപ്രായപ്പെട്ടത്.ലണ്ടനിലെ ട്രനിറ്റി കോളേജിലെയും,ബ്രിട്ടീഷ് റോയല്‍ സൊസൈറ്റയിലെയും ഫെലോ അയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഭാരതീയ ഗണിതശാസ്ത്രജ്ഞനെന്ന അപൂ൪വ്വ ബഹുമതിക്ക് അ൪ഹനായ രാമാനുജന്‍ 1920 ഏപ്രില്‍ 26ന് അന്തരിച്ചു.
          

                  1729-രാമാനുജന്‍ സംഖ്യ

    
                                       തിളങ്ങുന്ന വലിയ കണ്ണുകളുണ്ടായിരുന്ന രാമാനുജന്‍ എന്ന കുട്ടി ഏകാന്തതയുടെ നടുവില്‍ നിന്ന് ഗണിതത്തെ തുടങ്ങുകയും ഒടുവില്‍ വലിയ ഒരു ഗണിതജ്ഞനായി വളരുകയും ചെയ്തു.ഈ വലിയ ശാസ്ത്രജ്ഞന്റെ മുമ്പില്‍ നമുക്ക് ശിരസ്സു നമിക്കാം

               
























No comments:

Post a Comment