തെക്കേമല സെന്റ് മേരീസ് സ്കൂള്‍
ബ്ലോഗിലേക്ക്
വിവരസാങ്കേതികവിദ്യയുടെ നൂതനസാധ്യതകള് പ്രയോജനപ്പെടുത്തിക്കൊണ്ട് തെക്കേമല സെന്റ് മേരീസ് സ്കൂള്‍ വിദ്യാ൪ത്ഥികളും അദ്ധ്യാപകരും ചേ൪ന്ന് തയ്യാറാക്കിയ സ്കൂള്‍ ബ്ലോഗ് ജനശ്രദ്ധ പിടിച്ചുപറ്റുന്നു.സ്കൂള്‍ ചരിത്രം,പ്രോഗ്രസ് റിപ്പോ൪ട്ടുകള്‍,സ്കൂള്‍ പ്രോഗ്രാമുകള്‍,കുട്ടികളുടെ സൃഷ്ടികള്‍ തുടങ്ങിയവ ബ്ലോഗില്‍ ലഭ്യമാണ്. മാതാപിതാക്കള്‍ക്ക് ലോകത്തിന്റെ ഏതുഭാഗത്തുനിന്നും കുട്ടികളെക്കുറിച്ചും സ്കൂള്‍ പ്രോഗ്രാമുകളെക്കുറിച്ചും അറിയുന്നതിനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും ബ്ലോഗില്‍ സൗകര്യമുണ്ട്.
ഹെഡ്മാസ്റ്റ൪ ബെന്നി ജോസഫിന്റെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വിദ്യാ൪ത്ഥികളുടെ കഴിവുകളെ പൂ൪ണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ടാമ് ബ്ലോഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.സ്കൂള്‍ ബ്ലോഗിന്റെയും സ്മാ൪ട്ട് ലാബിന്റേയും ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാ കോ൪പ്പറേറ്റ് മാനേജ൪ ഫാ. സക്കറിയാസ് ഇല്ലിക്കമുറി നി൪വഹിച്ചു.സ്കൂള്‍ മാനേജ൪ ഫാ.തോമസ് മുണ്ടാട്ട് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് സ്വ൪ണ്ണലത അപ്പുക്കുട്ടന് ,പഞ്ചായത്ത് മെംബ൪ ഷാജി പുല്ലാട്ട് തുടങ്ങിയവ൪ പ്രസംഗിച്ചു.
ജില്‍സിക്കുട്ടി ജോണ്‍,അനീഷ് ബേബി എന്നിവരുടെ നേതൃത്വത്തിലാണ് ബ്ലോഗ്,
സ്മാ൪ട്ട് ക്ലാസ്സ് റൂം തുടങ്ങിയവയുടെ പ്രവ൪ത്തനങ്ങള് ക്രമീകരിച്ചിരിക്കുന്നത്.
super!!!!!!!
ReplyDelete